Sports
ലൊസാഞ്ചലസ്: ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ചതിനു പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് എത്രയും വേഗം അമേരിക്കയിൽ നിന്ന് മടങ്ങാൻ നിർദേശം നൽകിയത് വിവാദമാകുന്നു. അമേരിക്കയുടെ ഈ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് ഇറാൻ കോച്ച് അമീർ ഗലെനോയി പ്രതികരിച്ചത്.
ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ ക്യാമ്പ് മെക്സിക്കോയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അവിടേക്ക് എത്രയും വേഗം മടങ്ങാനാണ് അധികൃതർ നിർദേശം നൽകിയത്. കാലിഫോർണിയയിൽ രാത്രി ചെലവഴിക്കാനാണ് ടീം ഉദ്ദേശിച്ചിരുന്നതെങ്കിലും ഉടൻ തന്നെ വിമാനത്തിൽ കയറാനും മടങ്ങാനുമുള്ള നിർദേശമാണ് ലഭിച്ചത്.
ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും സമയം തന്നില്ലെന്ന് ഗലെനോയി പ്രതികരിച്ചു. ഉടൻ തന്നെ മടങ്ങണമെന്ന് അവർ മത്സരശേഷം പറഞ്ഞു. ഞങ്ങൾക്ക് വിശ്രമിക്കാൻ സമയം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷേ ടീം ക്യാമ്പിലേക്ക് മടങ്ങാനും ഞങ്ങളോട് വിമാനത്തിൽ കയറാനും ആവശ്യപ്പെട്ടിരിക്കുന്നു. അത് ഞങ്ങളെ ആകെ ഉലച്ചുകളഞ്ഞെന്നും കോച്ച് പറഞ്ഞു.
എന്നാൽ ഇറാൻ ടീമിനോട് രാജ്യം വിടാൻ ആരാണ് ഉത്തരവിട്ടതെന്ന് ഗലെനോയി വ്യക്തമാക്കിയില്ല. നേരത്തേ ഇറാന്റെ ബേസ് ക്യാമ്പ് അരിസോണയിലെ ടുസോണിലാണെന്നായിരുന്നു അറിയിപ്പ്. എന്നാൽ യുഎസുമായുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് ക്യാമ്പ് മെക്സിക്കോയിലെ തിഹുവാനയിലേക്കു മാറ്റിയത്.
National
ന്യൂഡൽഹി: വ്യാപാര സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലെയും തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ വൻ മുന്നേറ്റത്തിന് ഈ കരാർ വഴിയൊരുക്കും.
ഇന്ത്യൻ പ്രഫഷണലുകൾക്കായി വർഷം തോറും 5,000 താത്കാലിക തൊഴിൽ വിസകൾ ന്യൂസിലൻഡ് അനുവദിക്കും. ഐടി, എൻജിനിയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കു പുറമെ യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ, സംഗീത അധ്യാപകർ എന്നിവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ന്യൂസിലൻഡിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനുള്ള അനുവാദവും പഠനശേഷം മൂന്നു മുതൽ നാലു വർഷം വരെ അവിടെ ജോലി ചെയ്യാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ യുവാക്കൾക്കായി വർഷം തോറും 1,000 'വർക്കിംഗ് ഹോളിഡേ' വിസകളും അനുവദിക്കും. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ 100% നികുതി ഇളവ് ലഭിക്കും. തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, എൻജിനിയറിംഗ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഇതു വലിയ കരുത്താകും.
അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് ഏകദേശം 20 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ കരാറിലൂടെ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പ്രാദേശിക ക്ഷീരകർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പാൽ, തൈര്, ചീസ് തുടങ്ങിയ ഡയറി ഉത്പന്നങ്ങളെ കരാറിന്റെ പരിധിയിൽനിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ചില കാർഷിക ഉത്പന്നങ്ങൾക്കും (ഉള്ളി, കടല തുടങ്ങിയവ) നികുതി ഇളവ് നൽകിയിട്ടില്ല.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിർത്തി ഇന്ത്യ. അഹമ്മദാബാദിൽ നടന്ന കലാശപ്പോരിൽ 96 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി.
അർധസെഞ്ചുറി നേടിയ ടിം സെയ്ഫർട്ടാണ് (52) കിവീസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ മിച്ചൽ സാന്റനർ (43) റൺസ് നേടി. ഇന്ത്യയ്ക്കായി ബുംറ നാലും അക്സർ പട്ടേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയെ കളിയിലെ താരമായും സഞ്ജുവിനെ ടൂർണമെന്റിന്റെ താരമായും തെരഞ്ഞെടുത്തു.
സ്കോർ: ഇന്ത്യ 255/5 ന്യൂസിലൻഡ് 159/10 (19). ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവർ അടിച്ച് തകർത്തതോടെ റോക്കറ്റ് വേഗത്തിൽ റൺറേറ്റ് ഉയർന്നു.
പവർപ്ലേയിൽ സഞ്ജു അഭിഷേക് സഖ്യം 92 റൺസാണ് അടിച്ചെടുത്തത്. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരാകുന്ന ടീമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുന്ന വിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്.
ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ചാമ്പ്യൻ ടീമെന്ന റിക്കാർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റിക്കാർഡും ഈ ജയത്തോടെ ഇന്ത്യ സ്വന്തമാക്കി.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനലിൽ കിവീസിനെ വരിഞ്ഞു മുറുക്കി ഇന്ത്യൻ ബൗളർമാർ. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 14 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്.
സെമിഫൈനലിലെ സെഞ്ചുറി വീരനായ ഓപ്പണർ ഫിൻ ഇലൻ (ഒമ്പത്), രചിൻ രവീന്ദ്ര (ഒന്ന്), ഗ്ലെൻ ഫിലിപ്സ് (അഞ്ച് ), മാർക് ചാപ്മാൻ (മൂന്ന്), ടിം സെയ്ഫർട്ട് (52), മിച്ചൽ (17) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്.
ഇന്ത്യയ്ക്കായി അഷ്കർ പട്ടേൽ മൂന്നും ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. നിലവിൽ സാന്റനർ (34), ജെയിംസ് നീഷം (ആറ്) എന്നിവരാണ് ക്രീസിൽ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് പടുത്തുയർത്തിയത്. അർധസെഞ്ചുറി നേടിയ സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. കിവീസിനായി ജെയിംസ് നീഷം മൂന്നു വിക്കറ്റ് വീഴ്ത്തി.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി പറയുന്ന ന്യൂസിലൻഡിന് ആറുവിക്കറ്റ് നഷ്ടം. നിലവിൽ അവർ 13 ഓവറിൽ 128/6 എന്ന നിലയിലാണ്.
ഓപ്പണർമാരായ ഫിൻ ഇലൻ (ഒമ്പത്), സീഫോട്ട് (51), രചിൻ രവീന്ദ്ര (ഒന്ന് ), ഗ്ലെൻ ഫിലിപ്സ് ( അഞ്ച്), ചാപ്മാൻ ( മൂന്ന്), മിച്ചൽ (17) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്. ഇന്ത്യയ്ക്കായി അഷ്കർ പട്ടേൽ മൂന്നും ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് പടുത്തുയർത്തിയത്. അർധസെഞ്ചുറി നേടിയ സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. കിവീസിനായി ജെയിംസ് നീഷം മൂന്നു വിക്കറ്റ് വീഴ്ത്തി.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ന്യൂസിലൻഡിന് 256 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 255 റൺസ് പടുത്തുയർത്തി.
അർധസെഞ്ചുറി നേടിയ സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. കിവീസിനായി ജെയിംസ് നീഷം മൂന്നു വിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും സ്വപ്ന തുല്ല്യമായ തുടക്കമാണ് നൽകിയത്.
പവർപ്ലേയിൽ ഇരുവരും 92 റൺസാണ് അടിച്ചെടുത്തത്. 18 പന്തിൽ അഭിഷേക് ശർമ അർധസെഞ്ചുറി കുറിച്ചു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിംഗ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്.
ഇന്നിംഗ്സിന്റെ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്സറോടെയാണ് സഞ്ജു ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറിൽ ഏഴ് റൺസും രണ്ടാം ഓവറിൽ അഞ്ച് റൺസും പിറന്നു. പിന്നീട് സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി.
അർധസെഞ്ചുറി നേടിയ സഞ്ജു സാംസൺ (89), 52 റൺസ് നേടിയ അഭിഷേക് ശർമ, ഇഷാൻ കിഷൻ (54), സൂര്യകുമാർ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവിൽ 15.5 ഓവറിൽ 204 റൺസ് എന്ന നിലയിലാണ്.
ലോകകപ്പിൽ സഞ്ജുവിന്റെ തുടർച്ചയായ മൂന്നാം അർധ സെഞ്ചുറിയാണിത്. വെസ്റ്റ് ഇൻഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സഞ്ജു അർധസെഞ്ചുറി നേടിയിരുന്നു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ചുറിയുമായി സഞ്ജു സാംസണും (89) ഇഷാൻ കിഷനുമാണ് (54) ക്രീസിൽ.
52 റൺസ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഭിഷേക് 18 പന്തിലാണ് അർധസെഞ്ചറി കുറിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിചേർത്തു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിംഗ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്.
2009 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളായ ക്രമ്രാൻ അക്മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന് ഓപ്പണിങ് കൂട്ടുകെട്ട്.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റനർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. പത്ത് ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന നിലയിലാണ്. സഞ്ജു സാംസണും (48 ) ഇഷാൻ കിഷനുമാണ് (19) ക്രീസിൽ. അർധ സെഞ്ചുറി നേടിയ (52) അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും സ് സ്വപ്ന തുല്ല്യമായ തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ഇരുവരും 92 റൺസാണ് അടിച്ചെടുത്തത്. 18 പന്തിൽ അഭിഷേക് ശർമ അർധസെഞ്ചുറി കുറിച്ചു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്.
ഇന്നിംഗ്സിന്റെ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്സറോടെയാണ് സഞ്ജു ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറിൽ ഏഴ് റൺസും രണ്ടാം ഓവറിൽ അഞ്ച് റൺസും പിറന്നു. പിന്നീട് സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ദക്ഷിണാഫ്രിക്ക. കിവീസ് ഉയർത്തിയ 176 റൺസ് വിജയ ലക്ഷ്യം ഏഴുവിക്കറ്റും 17 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.
ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ (86) അർധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. ഡീ കോക്ക് (20), റയാൻ റിക്കിൽട്ടൻ (21 ), ഡെവാൾഡ് ബ്രവിസ് (21), ഡേവിഡ് മില്ലർ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്കോർ: ന്യൂസിലാൻഡ് 175/7 ദക്ഷിണാഫ്രിക്ക 178/3 (17.1). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിനായി മാർക്ക് ചാംപ്മാൻ 48 റൺസും ഡാരിൽ മിച്ചൽ 32 റൺസും ഫിൻ അലൻ 31 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാല് വിക്കറ്റെടുത്തു.
ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഡി യിൽ ആറ് പോയിന്റുമായി ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ന്യൂസിലാൻഡ് രണ്ടാമതാണ്.
Sports
ചെന്നൈ: ടി20 ലോകകപ്പില് യുഎഇക്കെതിരെ ന്യൂസിലന്ഡിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ ഉയർത്തിയ 174 റൺസ് വിജയ ലക്ഷ്യം പത്തുവിക്കറ്റും 28 പന്തും കൈയിലിരിക്കെ കിവീസ് മറികടന്നു. സ്കോർ: യുഎഇ 173/6 ന്യൂസിലന്ഡ് 175/0(15.2).
174 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് ബാറ്റ്സ്മാൻമാരെ വെല്ലുവിളിക്കാൻ ഒരു ഘട്ടത്തിലും യുഎഇക്ക് കഴിഞ്ഞില്ല. ടിം സീഫെര്ട്ട് (89), ഫിന് അലന് (84) എന്നിവരാണ് ന്യൂസിലന്ഡിന് വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില് 173 റണ്സാണ് നേടിയത്.
ക്യാപ്റ്റന് മുഹമ്മദ് വസീം (66), മലയാളി താരം അലിഷാന് ഷറഫു ( 55) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ന്യൂസിലന്ഡിന് വേണ്ടി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. 42 പന്തിൽ മൂന്ന് സിക്സും 12 ഫോറും ഉൾപ്പടെ 89 റൺസ് നേടിയ ടിം സീഫെര്ട്ടിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ലോകകപ്പില് കിവീസിന്റെ രണ്ടാം ജയമാണിത്. ആദ്യം മത്സരത്തിൽ അവർ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ ന്യൂസിലാന്ഡിന് 174 റണ്സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.
മലയാളി താരം അലിഷാന് ഷറഫുവിന്റെയും (55) ക്യാപ്റ്റന് മുഹമ്മദ് വസീമിന്റെയും (66) അര്ധ സെഞ്ചുറികളാണ് അവർക്ക് കരുത്തായത്. മായങ്ക് കുമാർ (21) റൺസ്നേടി. കിവീസിനായി മാറ്റ് ഹെൻറി രണ്ടുവിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്ഡ് ആദ്യ മത്സരത്തില് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. യുഎഇയുടെ ആദ്യ മത്സരമാണിത്.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് 46 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 19.2 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി.
38 പന്തിൽ 80 റൺസ് നേടിയ ഫിൻ അലനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് അഞ്ചും അക്ഷർ പട്ടേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. സ്കോർ: ഇന്ത്യ 271/5 ന്യൂസിലൻഡ് 225 (19.4). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ (103) സെഞ്ചുറി നേടി.
സൂര്യകുമാർ യാദവും (63) ഹാർദിക്ക് പാണ്ഡ്യയും (42) തകർത്തടിച്ചതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ കൂറ്റൻ റൺസ് പിറന്നു. ഇന്ത്യയ്ക്ക് തുടക്കത്തിലേ സഞ്ജുവിനെ (6) നഷ്ടമായി. എന്നാൽ അഭിഷേക് പതിവ് വെടിക്കെട്ട് തുടർന്നു. 16 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 30 റൺസെടുത്ത് അഭിഷേകും മടങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും സൂര്യയും ഒന്നിച്ചതോടെ പിന്നീട് സിക്സറുകളുടെ പെരുമഴയ്ക്കാണ് കാര്യവട്ടം സാക്ഷ്യംവഹിച്ചത്. വെറും 57 പന്തിൽ നിന്ന് 137 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പരമ്പരയിലെ മൂന്നാം അർധ സെഞ്ചുറി നേടിയ സൂര്യ 30 പന്തിൽ 63 റൺസെടുത്ത് മടങ്ങി.
പിന്നാലെ ഹാർദിക് പാണ്ഡ്യയുമൊത്ത് ഇഷാൻ സ്കോർ ഉയർത്തി. 17 പന്തുകൾ നേരിട്ട ഹാർദിക് നാല് സിക്സും ഒരു ഫോറുമടക്കം 42 റൺസെടുത്തു. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. സൂര്യകുമാർ യദവിനെ പരമ്പരയുടെ താരമായും ഇഷാൻ കിഷനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
കാര്യവട്ടത്തെ മികച്ച പ്രകടനത്തിനു പിന്നാലെ ടി20 ലോകകപ്പിൽ ഇഷാൻ കിഷന് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെന്നു പറയാം. അഞ്ചാം ടി20 യിൽ വിക്കറ്റ് കീപ്പര് സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റിയത് ഇതിന്റെ സൂചനയാണെന്നും റിപ്പോർട്ടുകളുണ്ട്. കാര്യവട്ടത്ത് സഞ്ജു ഫീൽഡറായാണു കളിച്ചത്.
Sports
റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം. കിവീസ് ഉയർത്തിയ 209 റൺസ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറിൽ ഇന്ത്യ മറികടന്നു.
ഇഷാൻ കിഷൻ (32 പന്തിൽ 76), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (37 പന്തിൽ 82*) ശിവം ദുബെ (18 പന്തിൽ36*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ് ( ആറ്) ഒരിക്കല് കൂടി നിരാശപ്പെടുത്തി. പിന്നാലെ അഭിഷേക് ശര്മ ഗോള്ഡന് ഡക്കാവുകയും ചെയ്തതോടെ ഇന്ത്യ തോൽവി മണത്തിരുന്നു.
എന്നാല് അവിടുന്ന് ഇഷാന് കിഷന് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പവര് പ്ലേ പരമാവധി മുതലാക്കാന് കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റണ്സ് കൂട്ടിചേര്ത്ത ശേഷം പത്താം ഓവറിലാണ് കിഷന് മടങ്ങുന്നത്. തുടർന്ന് ശിവം ദുബെ നിലയുറപ്പിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്ഡിനായി മിച്ചല് സാന്റനര് (47) റണ്സ് നേടി ടോപ് സ്കോററായി. രചിന് രവീന്ദ്ര 44 റണ്സെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടും ഹാര്ദിക് പാണ്ഡ്യ, ഹര്ഷിത് റാണ, വരുണ് ചക്രവര്ത്തി, ശിവം ദുബെ എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0നു ലീഡുയർത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയിൽ നടക്കും.
Sports
വെല്ലിംഗ്ടൺ: ടി20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ പേസർ ആദം മിൽനെ ടൂർണമെന്റിൽ നിന്ന് പുറത്തായി. മിൽനെയ്ക്ക് പകരം പേസർ കൈൽ ജാമിസണെ ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില് കൈൽ ജാമിസൺ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ കളിക്കുന്നതിനിടെയാണ് 33-കാരനായ മിൽനെയുടെ തുടയിലെ പേശികള്ക്ക് പരിക്കേറ്റത്.
തുടര് പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിശ്രമം അനുവദിക്കുകയായിരുന്നു. മില്നെ പുറത്തായതോടെ ട്രാവല് റിസർവായി ടീമിനൊപ്പമുണ്ടായിരുന്ന കൈൽ ജാമിസൺ ഔദ്യോഗികമായി 15 അംഗ ടീമിന്റെ ഭാഗമായി.
Sports
മുംബൈ: ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പര ബുധനാഴ്ച തുടങ്ങാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. തിലക് വർമ പരിക്കേറ്റ് പുറത്തായതിനാൽ മൂന്നാം നമ്പരിൽ ഇഷാൻ കിഷനെത്തുമെന്ന് ക്യാപ്റ്റൻ പറഞ്ഞു.
മത്സരത്തിന് മുമ്പ് നാഗ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൂര്യയുടെ പ്രഖ്യാപനം. ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കമാണ് ന്യൂസിലൻഡിനെതിരെയുള്ള ഈ അഞ്ച് മത്സരങ്ങളുടെ പരമ്പര. അതിനാൽ ചില പരീക്ഷണങ്ങൾ ഇനിയും നടത്തിയേക്കും.
2023 നവംബറിന് ശേഷം ഇതാദ്യമായാണ് ഇഷാൻ കിഷൻ നീലക്കുപ്പായത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.
തന്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മൂന്നാം നമ്പരിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Sports
ഇൻഡോർ: ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. കിവീസ് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296ന് എല്ലാവരും പുറത്തായി. വിരാട് കോഹ്ലിയുടെ (124) വീരോചിത സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്.
പക്ഷെ വിജയത്തിൽ എത്താൻ ഇത് മതിയായില്ല. 41 റൺസിന്റെ തോൽവി വഴങ്ങിയതോടെ പരമ്പര 2-1 ന് ന്യൂസിലാൻഡ് സ്വന്തമാക്കി. ന്യൂസിലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര പിടിച്ചത്.
നിതീഷ് കുമാർ റെഡ്ഢിയും (53), ഹർഷിത് റാണയും (52) അർധ സെഞ്ചറി നേടിയെങ്കിലും വാലറ്റം പൊരുതാതെ കീഴടങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏഴിന് 277 എന്ന നിലയിൽ നിന്നാണ് 296 ഇന്ത്യ ഓൾഔട്ടായത്. കിവീസിനായി സക്കാറി ഫോൽക്ക്സും ക്രിസ്റ്റ്യൻ ക്ലർക്കും മൂന്നും ജെയ്ഡൻ ലെന്നോക്സ് രണ്ടു വിക്കറ്റും വീഴ്ത്തി.
സ്കോർ: ന്യൂസിലൻഡ് 337/8 ഇന്ത്യ 296/10 (46). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്. മധ്യനിര താരങ്ങളായ ഡാരിൽ മിച്ചലിന്റെയും (137) ഗ്ലെൻ ഫിലിപ്സിന്റെയും (106) സെഞ്ചുറിക്കരുത്തിലാണ് കിവീസ് വമ്പൻ സ്കോറിലെത്തിയത്.
ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റുകൾ നേടി. ഡാരിൽ മിച്ചലിനെ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുത്തു.
Sports
ഇൻഡോർ: ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്.
ഡാരിൽ മിച്ചലിന്റെയും (137) ഗ്ലെൻ ഫിലിപ്സിന്റെയും (106) സെഞ്ചുറിയാണ് അവരെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 58 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ കിവീസിനെ മത്സരിത്തിലേക്ക് തിരിച്ചെത്തിച്ചത് മിച്ചൽ - ഫിലിപ്സ് സഖ്യം നേടിയ 219 റൺസാണ്.
വിൽ യംഗ് (30), മിച്ചൽ ബ്രേസ്വെൽ (28) എന്നിവരാണ് ന്യൂസിലൻഡിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റുകൾ നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒരോ മത്സരം വിജയിച്ചിരുന്നു. അതിനാൽ ഇന്ന് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
Sports
മുംബൈ: ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് അഴിച്ചു പണി. പരിക്കേറ്റ തിലക് വര്മയ്ക്ക് പകരമായി ശ്രേയസ് അയ്യരെയും വാഷിംഗ്ടണ് സുന്ദറിന് പകരം രവി ബിഷ്ണോയിയേയും ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യരെ ടീമിലെടുത്തത്. 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 2023ല് ഓസ്ട്രേലിയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന് ടീമിലെത്തുന്നത്.
ന്യൂസിലന്ഡിനെതിരായ ആദ്യ ഏകദിനത്തില് ബോള് ചെയ്യുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും.
ഇന്ത്യന് ടീം: സൂര്യകുമാര് യാദവ് (ക്യാപ്റ്റന്), അഭിഷേക് ശര്മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ശ്രേയസ് അയ്യര് (ആദ്യ മൂന്ന് മത്സരങ്ങളില്), ഹാര്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര് പട്ടേല് (വൈസ് ക്യാപ്റ്റന്), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്ഷിത് റാണ, അര്ഷ്ദീപ് സിംഗ്, കുല്ദീപ് യാദവ്, വരുണ് ചക്രവര്ത്തി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), രവി ബിഷ്ണോയ്.
Sports
ദുബായി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പോയിന്റ് പട്ടികയിൽ മികച്ച നേട്ടവുമായി ന്യൂസിലന്ഡ്. ദക്ഷിണാഫ്രിക്കയെ പിൻതള്ളി കിവീസ് രണ്ടാം സ്ഥാനത്തെത്തി.
അവര്ക്ക് 77.78 പോയിന്റ് ശതമാനവും 28 പോയിന്റുമുണ്ട്. ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് സൈക്കളില് ന്യൂസിലന്ഡിന്റെ ആദ്യ പരമ്പര ആയിരുന്നിത്. അതേസമയം ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച ആറ് ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ്ക്ക് 72 പോയിന്റും 100 പോയിന്റ് ശതമാനവുമുണ്ട്.
മൂന്ന് ജയവും ഒരു തോല്വിയും ഉൾപ്പടെ 36 പോയിന്റും 75 പോയന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. നിലവിൽ അവർ മൂന്നാം സ്ഥാനത്താണ്. ഒമ്പത് ടെസ്റ്റുകള് കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്വിയും ഒരു സമനിലയും വഴങ്ങി. 52 പോയിന്റും 48.15 പോയിന്റ് ശതമാനവുമായി ആറാം സ്ഥാനത്താണ് ഇന്ത്യ.
Sports
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിലാണ് സന്ദർശകർ. ആറുവിക്കറ്റ് ശേഷിക്കെ വിൻഡീസിന് ജയിക്കാൻ ഇനി 319 റൺസ് കൂടി വേണം.
സെഞ്ചുറിയോടെ ക്രീസിലുള്ള ഷായ് ഹോപ്, അർധസെഞ്ചുറി പിന്നിട്ട ജസ്റ്റിൻ ഗ്രീവ്സ് എന്നിവരിലാണ് വിൻഡീസിന്റെ പ്രതീക്ഷ മുഴുവനും. ഷായ് ഹോപ് 183 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 116 റൺസെടുത്തപ്പോൾ 143 പന്തിൽ 55 റൺസാണ് ഗ്രീവ്സ് നേടിയത്.
ജോൺ കാംപ്ബെൽ (15), ടാഗനരൈൻ ചന്ദർപോൾ (ആറ്), അലിക് അത്തനാസെ (അഞ്ച്), റോസ്റ്റൺ ചെയ്സ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിനു നഷ്ടമായത്. ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി രണ്ടുവിക്കറ്റെടുത്തപ്പോൾ മാറ്റ് ഹെന്റി, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ന്യൂസിലൻഡ് എട്ടിന് 466 റൺസെന്ന നിലയിൽ രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാമിന്നിംഗ്സ് ലീഡ് കൂടി ചേർത്ത് 531 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യമാണ് അവർ വിൻഡീസിനു മുന്നിൽ ഉയർത്തിയത്.
Sports
ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്. മൂന്നാംദിനം കളിയവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 417 റൺസെന്ന നിലയിലാണ് ആതിഥേയർ. ആദ്യ ഇന്നിംഗ്സിലേതുൾപ്പെടെ നിലവിൽ 481 റൺസിന്റെ ലീഡാണ് കിവീസിനുള്ളത്. സ്കോർ: ന്യൂസിലൻഡ്- 231 & 414, വെസ്റ്റ് ഇൻഡീസ് - 167
21 റൺസുമായി വിൽ യംഗും ആറു റൺസുമായി മൈക്കൽ ബ്രേസ്വെല്ലുമാണ് ക്രീസിൽ. സെഞ്ചുറി നേടിയ നായകൻ ടോം ലാഥം (145), രചിൻ രവീന്ദ്ര (176) എന്നിവരുടെ ഇന്നിംഗ്സുകളാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അതേസമയം, ഡെവൺ കോൺവേ (37), കെയ്ൻ വില്യംസൺ (ഒമ്പത്) എന്നിവർക്ക് തിളങ്ങാനായില്ല.
വിൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജെ ഷീൽഡ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Sports
ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ആതിഥേയർ.
നാലു റൺസ് വീതവുമായി സാക് ഫോക്സും ജേക്കബ് ഡഫിയുമാണ് ക്രീസിൽ. 52 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്കോറർ. നായകൻ ടോം ലാഥം (24), ടോം ബ്ലണ്ടൽ (29), മൈക്കൽ ബ്രേസ്വെൽ (47), നഥാൻ സ്മിത്ത് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഡെവൺ കോൺവേ (പൂജ്യം), രചിൻ രവീന്ദ്ര (മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
വെസ്റ്റ് ഇൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജയ് ഷീൽഡ്സ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ഓക്ലന്ഡ്: ന്യൂസിലന്ഡിനെതിരായ ആദ്യ ടി20യില് വെസ്റ്റ് ഇന്ഡീസിന് ഏഴ് റണ്സിന്റെ ജയം. ഓക്ലന്ഡ് ഈഡന് പാര്ക്കില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില് 164 റണ്സാണ് നേടിയത്.
53 റണ്സെടുത്ത ക്യാപ്റ്റന് ഷായ് ഹോപ്പാണ് ടോപ് സ്കോറര്. മറുപടി ബാറ്റിംഗില് ആതിഥയേര്ക്ക് നിശ്ചിത ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 157 റണ്സെടുക്കാനെ സാധിച്ചൊള്ളൂ. സ്കോർ: വെസ്റ്റ് ഇന്ഡീസ് 164/6, ന്യൂസിലന്ഡ് 157/9.
ഒരു ഘട്ടത്തിൽ ഒമ്പതിന് 107 എന്ന നിലയിൽ ന്യൂസിലാൻഡ് തകർന്നിരുന്നു. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ ഒറ്റയാൾ പോരാട്ടമാണ് ന്യൂസിലാൻഡിന്റെ തോൽവി ഭാരം കുറച്ചത്. 28 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം സാന്റ്നർ 55 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടിം റോബിൻസൺ (27), രചിൻ രവീന്ദ്ര (21) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജെയ്ഡന് സീല്സ്, റോസ്റ്റണ് ചേസ് എന്നിവര് വിന്ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 1-0 വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.
ഓക്ലന്ഡിലെ ഈഡൻ പാർക്കിൽ ആദ്യം ബാറ്റ് ചെയ്ത് നേടിയ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ചുവെന്ന റിക്കാർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി.
Sports
മുംബൈ: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് നിര്ണായക പോരാട്ടം. ഹര്മന്പ്രീത് കൗര് നയിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ എതിരാളികള് സോഫി ഡിവൈന്റെ ക്യാപ്റ്റന്സിയിലുള്ള ന്യൂസിലന്ഡാണ്.
ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് പോരാട്ടം. ജയിച്ചാല് സെമി ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുക്കാം എന്ന അവസ്ഥയിലാണ് ഇന്ത്യയും ന്യൂസിലന്ഡും ഇന്നിറങ്ങുന്നത്.
ജയിച്ചാല് സെമി സ്വപ്നത്തിലേക്ക് അടുക്കാമെന്നതുകൊണ്ടുതന്നെ പോരാട്ടത്തിന്റെ ചൂട് ഇരട്ടിക്കും. അഞ്ച് മത്സരങ്ങള് പൂര്ത്തിയായപ്പോള് ഇന്ത്യക്കും ന്യൂസിലന്ഡിനും നാല് പോയിന്റ് വീതമാണ്. റണ് റേറ്റില് (+0.526) പ്ലസ് ഉള്ള ഇന്ത്യ നാലാം സ്ഥാനത്തും ന്യൂസിലന്ഡ് അഞ്ചാമതും. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള് ഇതിനോടകം സെമി ഫൈനല് ഉറപ്പിച്ചു.
ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യ, ന്യൂസിലന്ഡ്, ശ്രീലങ്ക ടീമുകളാണ് രംഗത്തുള്ളത്. ഇന്നത്തേത് ഉള്പ്പെടെ ഇന്ത്യക്കും ന്യൂസിലന്ഡിനും രണ്ട് മത്സരങ്ങളുണ്ട്. ലങ്കയ്ക്ക് ഒരു മത്സരം മാത്രമാണുള്ളത്. ഇന്നു ജയിക്കുന്ന ടീമിന് ആറ് പോയിന്റാകും. എങ്കിലും അവസാന റൗണ്ടില് മാത്രമേ സെമിയിലേക്കുള്ള നാലാം സ്ഥാനക്കാരുടെ ചിത്രം വ്യക്തമാകൂ.
Sports
ഇൻഡോർ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെ ആറുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കിവീസ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് ഓപ്പണർ തസ്മിൻ ബ്രിറ്റ്സ് (101), സുൻ ലൂസ് (83) എന്നിവരുടെ കരുത്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
സ്കോർ: ന്യൂസിലാൻഡ് 231/10 (47.5) ദക്ഷിണാഫ്രിക്ക 234/4 (40.5). ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 47.5 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈൻ (85) ആണ് ടോപ് സ്കോറർ. ബ്രൂക് ഹാലിഡേ (45), ഓപ്പണർ ജോർജിയ പ്ലിമർ (31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
നാല് വിക്കറ്റ് വീഴ്ത്തിയ ഓൻകുലുലേകോ ലാബയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ തിളങ്ങിയത്. മാരിസൻ കേപ്, അയാബോംഗ ഖാക, നാദിൻ ഡി ക്ലെർക്, ലോ ടൈറൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.